25 September Tuesday

പ്രളയക്കെടുതി: പ്രധാനമന്ത്രി ഇന്ന്‌ കേരളത്തിലെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

കൊച്ചി > കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന്‌ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടോടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതത്തെ നേരിടാൻ കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുള്ളതായും കണ്ണന്താനം പറഞ്ഞു. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top