20 September Thursday

പ്രളയ ദുരന്തം: അന്താരാഷ്ട്ര സഹായം വേണം: തരൂർ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


ന്യൂഡൽഹി
പ്രളയ ദുരന്തം നേരിടുന്ന കേരളത്തിന് അന്താരാഷ്ട്ര സഹായം വേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് അത്ഭുതപ്പെടുത്തുന്നെന്ന് ശശി തരൂർ പറഞ്ഞു. ഇങ്ങോട്ടുവരുന്ന അന്താരാഷ്ട്ര സഹായങ്ങൾ വാങ്ങാമെന്ന് 2016ലെ ദുരന്തനിവാരണ പദ്ധതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.യുഎന്നുമായി  നടത്തിയ ചർച്ച വ്യക്തിപരമായിരുന്നു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ലോകാരോഗ്യ സംഘടന കോളറപ്രതിരോധ വാക്സിൻ നൽകാൻ തയ്യാറാണ്. പ്രളയ കാരണത്തെപ്പറ്റി അന്താരാഷ്ട്ര അന്വേഷണം വേണം. അത് രാഷ്ട്രീയമായി വിരൽചൂണ്ടാനല്ല. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനാണെന്നും തരൂർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top