22 September Saturday

ക്യാമ്പുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് 22 ഇനങ്ങളുള്ള കിറ്റ്

സ്വന്തം ലേഖകന്‍Updated: Thursday Aug 23, 2018

ഗെറ്റി ഇമേജസ്‌

തിരുവനന്തപുരം  > മഹാപ്രളയത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഭക്ഷ്യവസ്തുങ്ങളും അവശ്യസാമഗ്രികളും അടങ്ങുന്ന 22 ഇനങ്ങളുള്ള കിറ്റുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. 

മലവെള്ളപ്പാച്ചിലില്‍ ചെളിക്കളങ്ങളായ വീടുകളിലേക്ക് അതീജിവിക്കുമെന്ന നിശ്ചയധാര്‍ഢ്യത്തോടെ മടങ്ങുന്ന ലക്ഷക്കണക്കിന് പ്രളയബാധിതരുടെ വീടുകളില്‍ തീ പുകയ്ക്കുന്നതിന് സര്‍ക്കാരിന്റെ ഭക്ഷ്യസമാഗ്രികള്‍ തുണയാകും.

 ഈ അതിജീവനക്കിറ്റ് സപ്ലൈകോയും ഹോര്‍ട്ടികോര്‍പ്പുമാണ് പായ്ക്ക് ചെയ്ത് ക്യാംപുകളിലെത്തിക്കേണ്ടതെന്ന് റവന്യൂ  സെക്രട്ടറി പി എച്ച് കുര്യന്റെ ഉത്തരവ് വ്യക്തമാക്കുന്നു. സ്വകാര്യ വ്യക്തികളും സംഘടനകളും നല്‍കിയ ഭക്ഷ്യവസ്തുക്കളും ഈ കിറ്റില്‍ ഉള്‍പ്പെടുത്തണം. ക്യാമ്പുകളില്‍ ലഭിച്ച  വസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ബാക്കി ആവശ്യമായ വസ്തുക്കള്‍  ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും ശേഖരിക്കും. മുഴുവന്‍ ഇനങ്ങളും കിറ്റുകളിലുണ്ടായിരിക്കണമെന്ന്‌ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

ക്യാമ്പുകളില്‍നിന്ന് കുടുംബങ്ങള്‍ വീടുകളിലേക്ക്  മടങ്ങിത്തുടങ്ങുന്ന മുറയ്ക്ക് കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ക്യാമ്പിന്റെ  ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കിറ്റിലെ 22 ഇനങ്ങള്‍- അരി 5 കിലോ, പയര്‍ 500 ഗ്രാം, പരിപ്പ് 500 ഗ്രാം, വെളിച്ചെണ്ണ 500 ഗ്രാം, സാമ്പാര്‍ പൊടി 200 ഗ്രാം, ചില്ലി പൗഡര്‍ 200 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞപ്പൊടി 50 ഗ്രാം, പഞ്ചസാര 500 ഗ്രാം

വലിയ ഉള്ളി 1 കിലോ, ചെറിയ ഉള്ളി 500 ഗ്രാം, ഉരുളക്കിഴങ്ങ്1 കിലോ, ബീന്‍സ് 500 ഗ്രാം,ബക്കറ്റ്1, ബാത്തിങ് കപ്പ് 1, സോപ്പ് 1, ടൂത്ത് പേസ്റ്റ് 1, ടൂത്ത് ബ്രഷ് 4, ചീപ്പ് 1, കൈലിമുണ്ട് 1നൈറ്റി 1, കുട്ടികള്‍ക്കുള്ള വസ്ത്രം 2 ജോഡി എന്നീ സാധനങ്ങളാണ് കിറ്റിലുണ്ടായത്



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top