15 October Monday

ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ ആയിരങ്ങളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

കുഴിത്തുറ > ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആയിരങ്ങള്‍ ശക്തമായ പ്രതിഷേധം കുഴിത്തുറയില്‍  തുടരുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തുടരുന്ന സമരത്തില്‍ റെയില്‍ റോഡ് ഗതാഗതം തടസപ്പെട്ടു.

മുഖ്യമന്ത്രി നേരിട്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അദ്ദേഹമെത്തുന്നതുവരെ ഉപരോധം തുടരുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം കനത്ത പശ്ചാത്തലത്തില്‍ പ്രദേശത്തേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുഴിത്തുറയില്‍ തൊള്ളായിരത്തിലധികം മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്.

നൂറിലധികം മത്സ്യബന്ധന ബോട്ടുകളും കാണാതായിട്ടുണ്ടെന്നാണ് വിവരം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌

 

പ്രധാന വാർത്തകൾ
Top