17 August Friday

ലോക്‌സഭയില്‍ നാലുവര്‍ഷം: മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് കാര്‍ഡുമായി എംബി രാജേഷ് എംപി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

പാലക്കാട് > പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ തന്റെ നാലുവര്‍ഷത്തെ  പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട്  പ്രസിദ്ധീകരിച്ച് എംബി രാജേഷ് എംപി. എല്ലാ വര്‍ഷവും എംപി എന്ന നിലയില്‍ തന്റെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.

എന്നാല്‍, ലോക്‌സഭയില്‍ നാലാം വര്‍ഷത്തിലേക്കെത്തിനില്‍ക്കുമ്പോള്‍ സമഗ്രവും വിശദവുമായ 28 പേജോളം വരുന്ന റിപ്പോര്‍ട്ടാണ്  വായനക്കാര്‍ക്കായി രാജേഷ് തന്റെ ഫേസ്‌ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 മണ്ഡലത്തില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് ക്രിയാത്മകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശവും വിമര്‍ശനവും ജനങ്ങള്‍ രേഖപ്പെടുത്തണമെന്നും എംബി രാജേഷ് ജനങ്ങളോടഭ്യര്‍ഥിച്ചു.നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രിയും വ്യക്തമായൊന്നും പറയാതെ ഒഴിഞ്ഞുമാറുകയാണെന്ന് പാലക്കാട് കോച്ച് ഫാക്ടറിയെ സംബന്ധിച്ച്  രാജേഷ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കോച്ച് ഫാക്ടറിയോട് നിഷേധാത്മക സമീപനമാണ് തുടരുന്നതെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. ഒറ്റപ്പാലം ഡയാലിസിസ് യൂണിറ്റ് വിപുലീകരണം, ഷൊര്‍ണൂരില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് എന്നിവയും  എംപിയുടെ ഇടപെടലിന്റെ ഭാഗമായി ലഭ്യമായ നേട്ടങ്ങളാണ്.

പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം

 

പ്രധാന വാർത്തകൾ
Top