10 December Monday

'ആർഎസ്എസുകാർ സമാധാനകാംക്ഷികള്‍, ഹിന്ദുക്കളായ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും ഇതേ അഭിപ്രായം': പ്രയാര്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ചാരുംമൂട് > ആർഎസ്എസുകാർ സമാധാനകാംക്ഷികളാണെന്ന അഭിപ്രായമാണ് കോൺഗ്രസുകാരനായ തനിക്കുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലക‌ൃഷ‌്ണൻ. ഹിന്ദുക്കളായ മുഴുവൻ കോൺഗ്രസുകാരുടെയും അഭിപ്രായവും ഇതുതന്നെയാണ്. ശബരിമല സ‌്ത്രീ പ്രവേശനത്തിനെതിരെ ചാരുംമൂട്ടിൽ നടന്ന ജപമാല യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു പ്രയാർ.

ശബരിമലയിൽ സ‌്ത്രീകൾ കയറാതിരിക്കാൻ ആത്മാഹൂതി ചെയ്യാനും തങ്ങൾ മടിക്കില്ല. യോഗത്തിൽ പങ്കെടുത്ത പ്രയാർ ഗോപാലക‌ൃഷ‌്ണനും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും പരസ‌്പരം പുകഴ‌്‌‌‌ത്തി സിപിഐ എമ്മിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുന്ന നിലയിലേക്കു മാറി. സിപിഐ എമ്മിനെതിരെയുള്ള പ്രവർത്തനങ്ങളാണ് തങ്ങൾക്ക് മുഖ്യലക്ഷ്യമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ പറഞ്ഞു.


പ്രധാന വാർത്തകൾ
Top