19 September Wednesday

ശ്യാമപ്രസാദ് വധം : പോപ്പുലർ ഫ്രണ്ട് നേതാവ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


എബിവിപി പ്രവർത്തകൻ കണ്ണവം ആലയാട്ടെ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡന്റ‌് കൂത്തുപറമ്പ് മെരുവമ്പായിയിലെ വായോത്ത് മാണിക്കോത്ത് വി എം സലിമീനെയാണ് (37) ബെൽഗാം സങ്കേശ്വരത്തുനിന്ന് പേരാവൂർ സിഐ അറസ്റ്റ്ചെയ്തത്. ഒമ്പതാം പ്രതിയാണ് സലീം. ഗൂഢാലോചനക്കുനേതൃത്വം നൽകിയതും  വാഹനം ഏർപ്പാടാക്കിയതും സലിമാണ്‌.

കൊലപ്പെടുത്തിയതിന്റെ നാലാംദിവസം ഒളിവിൽപോയ സലീം സകേശ്വരത്ത് ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. 2018 ജനുവരിയിലാണ‌് പേരാവൂർ ഐടിഐ വിദ്യാർഥിയായിരുന്ന ശ്യാമപ്രസാദിനെ കോളയാട് കൊമ്മേരിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. മുഖ്യ പ്രതികളെ അന്നുതന്നെ  അറസ്റ്റ് ചെയ്തിരുന്നു. സലിമിനെ തലശേരി  ജുഡീഷ്യൽ  ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി റിമാൻഡ്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top