24 September Monday

പ്രധാനമന്ത്രിയെ കാണാന്‍ ഒടുവില്‍ അനുമതി; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം പ്രധാനമന്ത്രിയെ കാണും

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ഫയല്‍ ചിത്രം

ന്യൂഡല്‍ഹി > ഒടുവില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി സമ്മതിച്ചു. നിരവധി തവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചക്ക് ശ്രമിച്ചിരുന്നെങ്കിലും സംഘത്തിന് അനുമതി ലഭിച്ചിരുന്നില്ല.
 
ഈ മാസം 19 നാണ്  സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ട് റേഷന്‍ ഉള്‍പ്പെടെയുള്ള വിഷയത്തിന്‍മേല്‍  ചര്‍ച്ച നടത്തും.

നേരത്തെ 4 തവണ അനുമതി നിഷേധിച്ചതിന് ശേഷമാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നല്‍കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top