ad
Deshabhimani

വികസനത്തിന് 9 ഇന കാര്യപരിപാടി ; സ്‌ത്രീസുരക്ഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 23, 2017, 06:39 PM | 0 min read


തിരുവനന്തപുരം > ഉന്നതവും പുരോഗമനാത്മകവുമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും സ്ത്രീസുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്തിയ പരിഗണനയും മുന്നോട്ടുവച്ച പ്രഖ്യാപനവുമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം നയപ്രഖ്യാപനം. നീതി, ന്യായം, സുതാര്യത എന്നീ തത്വങ്ങളില്‍ അടിയുറച്ച് വികസനം കൈവരിക്കാന്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഒമ്പതിന കാര്യപരിപാടി സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ പി സദാശിവം മുന്നോട്ടുവച്ചു. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഇന്റര്‍നെറ്റ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ലിംഗസമത്വം, നീതി, ഒത്തൊരുമ എന്നീ ആശയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു രൂപീകരണം അന്തിമ ഘട്ടത്തിലാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടക്കാലാശ്വാസം നല്‍കാന്‍ കോംപ്രഹെന്‍സീവ് വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കും. ലൈംഗിക കുറ്റവാളികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇവരുടെ വിവരങ്ങളടങ്ങുന്ന രജിസ്റ്റര്‍ തയ്യാറാക്കും.

2017ലെ പുതിയ സാമ്പത്തിക വര്‍ഷത്തിലും നോട്ട്പ്രതിസന്ധി അവസാനിക്കുമോ എന്നറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രനിലപാട് സഹകരണമേഖലയെ നിശ്ചലമാക്കി. 1000 സര്‍ക്കാര്‍ സ്കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യകേന്ദ്രങ്ങളാക്കാനും പദ്ധതിയുണ്ട്. വരള്‍ച്ച നേരിടാന്‍ സംസ്ഥാനം ഒരുങ്ങി. 4.32 ലക്ഷം ഭവനരഹിതര്‍ക്ക് അഞ്ചുവര്‍ഷത്തിനകം വീട്. ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക നവകേരള പദ്ധതിക്കും തുടക്കം. മാലിന്യമുക്ത, ഹരിത കാര്‍ഷിക കേരളത്തിന് ഹരിത കേരളം പദ്ധതി ലക്ഷ്യമിടുന്നുവെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

 

* 1000 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളിലെ 45,000 ക്ളാസ് മുറി സ്മാര്‍ട്ടാകും * 13-ാം പദ്ധതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് 60,000 കോടി * സേവനങ്ങള്‍ക്ക് നിയമം * കിഫ്ബി പദ്ധതികളില്‍ ആദ്യ ദര്‍ഘാസ് ഏപ്രിലില്‍ * എല്ലാ താലൂക്കിലും വനിതാ പൊലീസ് സ്റ്റേഷന്‍ * എല്ലാ പഞ്ചായത്തിലും ഒരു വനിതാ പൊലീസ് ഓഫീസറുടെ സന്ദര്‍ശനം * പ്രതിമാസ ക്ഷേമപെന്‍ഷന്‍ വിതരണം * കില അന്തര്‍ദേശീയ നിലവാരത്തിലാക്കും * ട്രഷറി ആധുനികവല്‍ക്കരണം പൂര്‍ത്തീകരിക്കും * ട്രഷറി ഇടപാടുകള്‍ക്ക് നെറ്റ് ബാങ്കിങ് * കെഎഫ്സി വഴി വര്‍ഷം 1000 സൂക്ഷ്മ വ്യവസായ സംരംഭം * വൈദ്യുതിയുള്ള വീടുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ * ഐടി പാര്‍ക്കുകള്‍ക്ക് വിപുല വികസന പദ്ധതി * 2020 ഓടെ ഐടിയില്‍ ഒരുലക്ഷം പുതിയ തൊഴില്‍ * ശക്തികുളങ്ങര, പുതിയാപ്പ, മുനമ്പം ഫിഷിങ് ഹാര്‍ബറുകളില്‍ ഫിഷ് പ്രീ പ്രോസസിങ് സെന്റര്‍ * രാമനാട്ടുകരയില്‍ 10 ഏക്കറില്‍ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് *  കൈത്തറി മേഖല പുനരുദ്ധാരണത്തിന് ഇന്റഗ്രേറ്റഡ് ഹാന്‍ഡ്ലൂം വില്ലേജ് * കരകൌശല, പരമ്പരാഗത മേഖലയ്ക്കായി ക്രാഫ്റ്റ് ടൂറിസം * പ്രൊഫഷണല്‍ ബ്ളെന്‍ഡേഴ്സിനെ ഉള്‍പ്പെടുത്തി പുതിയ തേയില ബ്രാന്‍ഡ്*കശുവണ്ടി കോര്‍പറേഷന്‍, കാപ്പക്സ് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ ദിനം * കയര്‍ ജിയോ ടെക്സ്റ്റയില്‍സിന് വിപണി ഉറപ്പാക്കും * 'മെയ്ഡ് ഇന്‍ കേരള' കാര്‍ഷികവിളകള്‍ക്ക് പുതിയ ബ്രാന്‍ഡ് * കൃഷിഭവന്‍ കര്‍ഷക സേവന ഭവനുകളാകും * അഗളി ബ്ളോക്കും ഇടുക്കി അഞ്ചുനാടും പ്രത്യേക കാര്‍ഷിക മേഖല * 3250 കറവമാടും 2000 പശുക്കിടാവും ഉള്‍ക്കൊള്ളുന്ന രണ്ടു ക്ഷീരമേഖല * കന്നുകാലിക്കും ഉടമയ്ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് * ജില്ലകളില്‍ പുതിയ ഫിഷറീസ് സ്റ്റേഷന്‍ * കൂടുതല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ * കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം * തെരഞ്ഞെടുക്കുന്ന നീതി സ്റ്റോറുകളും മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റാക്കും * പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍വഴി വര്‍ഷം 20,000 തൊഴില്‍ അവസരം * 44 താലൂക്കാശുപത്രികളില്‍ ഡയാലിസിസ് സൌകര്യം *കേരള കായികക്ഷമതാ മിഷന്‍ സ്ഥാപിക്കും * സ്പോര്‍ട്സ് ഡയറക്ടറേറ്റും  സ്പോര്‍ട്സ് കൌണ്‍സിലും ഒരു കുടക്കീഴില്‍ * എല്ലാ വര്‍ഷവും ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള * വിനോദസഞ്ചാരത്തില്‍ അഞ്ചുവര്‍ഷത്തില്‍ നാലുലക്ഷം പുതിയ തൊഴിലവസരം * കാലാവസ്ഥ വ്യതിയാന വിജ്ഞാനകേന്ദ്രം സ്ഥാപിക്കും * 7000 കോടി ചെലവിട്ട് മലയോര ഹൈവേ * 1000 കോടി ചെലവഴിച്ച് 1000 പ്രധാന ജില്ലാ റോഡുകള്‍ ദേശീയപാത നിലവാരത്തിലേക്ക് * 100 കോടിയില്‍ ശബരിമല റോഡ് വികസനപദ്ധതി * തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ * 300 തീരദേശ റോഡ് പൂര്‍ത്തീകരിക്കും * 250 അങ്കണവാടികളോട് ചേര്‍ന്ന് ക്രഷ് * പട്ടികജാതി കുടുംബങ്ങളില്‍ പഠനമുറി * പ്രവാസി കേരളീയര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി * പ്രവാസി കേരളീയ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ സെല്‍ രൂപീകരണം * 100 സര്‍ക്കാര്‍ സ്കൂളുകളില്‍കൂടി സ്റ്റുഡന്റ്സ് പൊലീസ് പദ്ധതി * ശബരിമല മാസ്റ്റര്‍ പ്ളാന്‍ നടത്തിപ്പിന് 150 കോടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home