Top
18
Monday, December 2017
About UsE-Paper

ഒരുവിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഒരുവിഭാഗം മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്‍. മുഖ്യമന്ത്രിക്കു വേണ്ടി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നുവെന്ന വ്യാജവാര്‍ത്തയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നത് വിവിഐപികള്‍ക്കു വേണ്ടിയാണ്. കേരളത്തിലെത്തുന്ന വിവിഐപികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ആവശ്യമാണ്. സാധാരണ സുരക്ഷാ നടപടിക്രമത്തിന്റെ ഭാഗമായി രണ്ട് കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചു.

അത് മുഖ്യമന്ത്രിക്കുള്ള കാറാണെന്ന് ചിലര്‍ തെറ്റായ വാര്‍ത്ത നല്‍കി. മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും തനിക്ക് സുരക്ഷാഭീഷണി ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന സുരക്ഷ തനിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »