14 November Wednesday

ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ ലിറ്ററിന് 80.07 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് വില. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്.

അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്രവിലയില്‍ ഉണ്ടായ വര്‍ധനയാണ് ഇന്ധന എണ്ണയുടെ വില കൂട്ടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം.  എന്നാല്‍, ഇത് കള്ളമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പെട്രോള്‍ ലിറ്ററിന് 50 രൂപക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി സര്‍ക്കാരാണ്  നിരന്തരം വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കൂട്ടുനിന്ന് ജനവിരുദ്ധ നയം തുടരുന്നത്






 

പ്രധാന വാർത്തകൾ
Top