24 September Monday

പെട്രോൾ‐ ഡീസൽ വില വീണ്ടും കൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


പെട്രോൾ‐ ഡീസൽ വില പെട്രോളിയം കമ്പനികൾ വീണ്ടും കൂട്ടി. ചൊവ്വാഴ‌്ച പെട്രോളിന‌് 14 പൈസയും ഡീസലിന‌് 16 പൈസയുമാണ‌് വർധിപ്പിച്ചത‌്. ഇതോടെ പെട്രോൾ ലിറ്ററിന‌് 80.58രൂപയും ഡീസലിന‌് 73.94 രൂപയുമായി ഉയർന്നു. വിവിധ ജില്ലകളിൽ വിലയിൽ നേരിയ മാറ്റമുണ്ടാകും. പ്രളയദുരന്തത്തിൽ കേരളം കഷ്ടപ്പെടുമ്പോഴാണ‌് വില ദിവസേന കൂട്ടി പെട്രോളിയം കമ്പനികളുടെ ഇരുട്ടടി. ഒരുലിറ്റർ ഡീസലിന് 2.42 രൂപയും പെട്രോളിന് 2.65 രൂപയുമാണ‌് ഒന്നര മാസത്തിനിടെ കമ്പനികൾ വർധിപ്പിച്ചത‌്. പെട്രോൾ വില 81 രൂപയിലേക്ക‌് കുതിക്കുകയാണ‌്. തിങ്കളാഴ‌്ച ഒരു ലിറ്റർ ഡീസലിന് 15 പൈസയും പെട്രോളിന് 13 പൈസയും വർധിപ്പിച്ചതിനുപിന്നാലെയാണ‌് ചൊവ്വാഴ‌്ചത്തെ വർധന.

പ്രധാന വാർത്തകൾ
Top