16 November Friday

ടിപ്പർ കപ്പൽ ‘പെന്ന സുരക്ഷ’ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

കൊച്ചി
സ്വയം ചരക്കിറക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കപ്പൽ ‘പെന്ന സുരക്ഷ’ കൊച്ചിയിലെത്തി. 25,000 മെട്രിക‌് ടൺ പെന്ന സിമന്റുമായി തിങ്കളാഴ‌്ചയാണ‌്  കപ്പലെത്തിയത‌്. മണിക്കൂറിൽ 1000 മെട്രിക‌് ടൺ ചരക്ക‌് സ്വയമിറക്കാൻ കഴിയുന്ന ജർമൻ സാങ്കേതികവിദ്യയിലുള്ള ഉപകരണമാണ‌് കപ്പലിന്റെ പ്രത്യേകത. സിമന്റ‌് കൈമാറ്റത്തിനു ഉപയോഗിക്കുന്ന കപ്പലിന്റെ മുടക്കുമുതൽ 150 കോടി രൂപയാണ‌്.

കൊച്ചി തുറമുഖത്ത‌് 120 കോടി മുടക്കി പെന്ന സിമന്റ‌്സിന്റെ പാക്കിങ‌് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട‌്. സിമന്റ‌് ‌ഇവിടെ എത്തിച്ച‌് പാക്ക‌് ചെയ‌്താണ‌് പുറത്തേക്കു കൊണ്ടുപോകുന്നത‌്. കൊച്ചി തുറമുഖം പാട്ടത്തിനു നൽകിയ സ്ഥലത്താണ‌് പ്ലാന്റ‌് പ്രവർത്തിക്കുന്നത‌്. അംബുജ, അൾട്രാ ടെക‌്, സുവാരി കമ്പനികൾക്കാണ‌് നിലവിൽ തുറമുഖത്ത‌് ടെർമിനലുകളുള്ളത‌്. മലബാർ സിമന്റ‌്സിനും സ്ഥലം അനുവദിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
Top