22 September Saturday

പത്മന രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം > പ്രമുഖ ഭാഷാ പണ്ഡിതനും ശുദ്ധ മലയാളത്തിന്റെ  പ്രയോക്താവുമായ പത്മന രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. മാതൃഭാഷയുടെ ചൈതന്യം നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിച്ച അദ്ദേഹം ജനസാമാന്യത്തിന്റെ ഭാഷാദ്ധ്യാപകന്‍ കൂടിയായിരുന്നു. മലയാള സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയായ പത്മന രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു; മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top