13 November Tuesday

പറവൂരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ജില്ലയില്‍ നാവികസേനയുടെ 47 യൂണിറ്റുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

കൊച്ചി > എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖല കേന്ദ്രീകരിച്ചാണ് ഇന്ന് കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാവികസേനയുടെ 47 യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയിലുണ്ട്. ഇതില്‍ 16 ടീമുകള്‍ പറവൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

ജില്ലയിലെ ദുരിതബാധിത മേഖലയില്‍ ഇന്ന് 1,36,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഇതില്‍ 82,000 ഭക്ഷണപ്പൊതികള്‍ പറവൂര്‍ മേഖലയിലാണ് വിതരണം ചെയ്യുക.

വെള്ളമിറങ്ങി തുടങ്ങിയതോടെ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഐ പി വിഭാഗം അഡ്മിഷന്‍ പുനരാരംഭിച്ചു. വെള്ളപ്പൊക്കം തുടങ്ങിയതോടെ ഒപി വിഭാഗം മാത്രമായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. 15 ഡോക്ടര്‍മാരുള്‍ പെടുന്ന മെഡിക്കല്‍ സംഘം പറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ട്.

10 മെഡിക്കല്‍ ടീമുകള്‍ പറവൂര്‍ മേഖലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്. നാവികസേനയുടെ കൂടെയും മെഡിക്കല്‍ സംഘം ഉണ്ട്. സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ആയിരം പൊതികള്‍ ഇന്നലെ പറവൂര്‍ മേഖലയില്‍ എയര്‍ ഡ്രോപ്പ് ചെയ്തിട്ടുണ്ട്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top