20 November Tuesday

പി ക‌ൃഷ‌്ണപിള്ളയുടെ സ‌്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


ആലപ്പുഴ

കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ പി ക‌ൃഷ‌്ണപിള്ളയ‌്ക്ക‌് നാടിന്റെ സ‌്മരണാഞ്ജലി. എഴുപതാണ്ട് മുമ്പ‌് ഒളിവ് ജീവിതത്തിനിടയിൽ അദ്ദേഹം പാമ്പുകടിയേറ്റ് മരിച്ച കണ്ണർകാട്ടെ ചെല്ലിക്കണ്ടം വീടിന് മുന്നിലെ രക്തസാക്ഷി മണ്ഡപത്തിലും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും ഞായറാഴ‌്ച രാവിലെ സിപിഐ എം, സിപിഐ നേതാക്കളും പ്രവർത്തകരും പുഷ‌്പാർച്ചന നടത്തിയും മുദ്രാവാക്യം മുഴക്കിയും ക‌ൃഷ‌്ണപിള്ളയുടെ സ‌്മരണ പുതുക്കി. കേരളം പ്രളയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ സമ്മേളനം ഒഴിവാക്കി പതാക ഉയർത്തലും പുഷ‌്പാർച്ചനയും മാത്രമായി അനുസ‌്മരണ പരിപാടികൾ ചുരുക്കി. 
വലിയ ചുടുകാട്ടിലും കണ്ണർകാട്ടും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ‌്ണൻ പതാക ഉയർത്തി. മന്ത്രി ജി സുധാകരൻ, ക‌ൃഷി മന്ത്രി
പി തിലോത്തമൻ‌, സിപിഐ സംസ്ഥന എസിക്യൂട്ടീവ് അംഗം 

ടി പുരുഷോത്തമൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  അഡ്വ. സി എസ് സുജാത, സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. കെ പ്രസാദ്, പി പി ചിത്തരഞ്ജൻ, അഡ്വ. കെ എച്ച് ബാബുജാൻ, മനു സി പുളിക്കൽ, എം എ അലിയാർ, ജി ഹരിശങ്കർ, ഏരിയാ സെക്രട്ടറിമാരായ വി ബി അശോകൻ, എ ഓമനക്കുട്ടൻ, എ പി സോണ, അഡ്വ. എ എം ആരിഫ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയ നേതാക്കളും നൂറുകണക്കിന്ന് പ്രവർത്തകരും പുഷ‌്പാർച്ചന നടത്തി.
എകെജി സെന്ററിൽ കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പതാക ഉയർത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. ദേശാഭിമാനി യൂണിറ്റിൽ  ന്യൂസ‌് എഡിറ്റർ വേണുഗോപാൽ ഉണ്ണിത്താൻ പതാക ഉയർത്തി.

പ്രളയദുരിതാശ്വാസത്തിന‌് ഉൗർജിതമായി മുന്നിട്ടിറങ്ങി എറണാകുളം ജില്ലയിൽ സിപിഐ എം പ്രവർത്തകർ സ. പി കൃഷ‌്ണപിള്ളദിനം ആചരിച്ചു. സിപിഐ എമ്മിന്റെയും വർഗബഹുജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളായി. രാവിലെ പതാക ഉയർത്തിയശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ‌് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും പ്രവർത്തകർ ഇറങ്ങി. കൊച്ചി ദേശാഭിമാനിയിൽ ന്യൂസ‌് എഡിറ്റർ എം എൻ ഉണ്ണിക്കൃഷ‌്ണൻ പതാക ഉയർത്തി.

പ്രധാന വാർത്തകൾ
Top