12 December Wednesday

കന്യാസ്‌ത്രീയുടേത് ആത്മഹത്യയെന്ന് സൂചന; ആന്തരികാവയവങ്ങളുടെ പരിശോധന നടത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

തിരുവനന്തപുരം > പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട കന്യാസ്ത്രീയുടേത് ആത്മഹത്യയാണെന്ന് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കിണറ്റിലെ വെളളം ഉള്ളില്‍ച്ചെന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സിസ്റ്റര്‍ സൂസമ്മയുടെ വയറ്റില്‍നിന്നു നാഫ്തലിന്‍ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 നാഫ്തലിന്‍ ഗുളിക കണ്ടെത്തിയതിനാല്‍ ആന്തരികാവയവ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ്  കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍  സിസ്റ്റര്‍ സൂസമ്മയെ മരിച്ച നിലയില്‍ കണ്ടത്.

 മുറിവേല്‍പിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മുറിക്കുള്ളില്‍ നിന്നു പൊലീസ് കണ്ടെത്തി.
 


പ്രധാന വാർത്തകൾ
Top