16 August Thursday

നിയമസഭയിൽ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച്‌ രാജഗോപാൽ പരിഹാസ്യനാകുമ്പോൾ രാജ്യസഭയിൽ ഒരു ചോദ്യം പോലും ചോദിക്കാതെ സുരേഷ്‌ ഗോപിയുടെ രണ്ടുവർഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

ന്യൂഡൽഹി > കേരളത്തിലെ ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാൽ നിയമസഭയിൽ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച്‌ പരിഹാസ്യനാകുമ്പോൾ ബിജെപി സർക്കാരിന്റെ നോമിനേഷൻ വഴി രാജ്യസഭാംഗമായ സുരേഷ്‌ ഗോപി എംപി രണ്ടുവർഷത്തിനിടെ രാജ്യസഭയിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല എന്ന വിവരമാണ്‌ പുറത്തുവരുന്നത്‌.



2016 ഏപ്രിലിലാണ്‌ സുരേഷ്‌ ഗോപിയെ കേന്ദ്ര സർക്കാർ രാജ്യസഭാംഗമായി നാമനിർദേശം ചെയ്‌തത്‌. നാളിതുവരെ പാർലമെന്റിൽ ഒരു ചോദ്യം പോലും സുരേഷ്‌ ഗോപി  ചോദിച്ചിട്ടില്ല. രാജ്യ സഭാ രേഖകളെ ഉദ്ധരിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ സുരേഷ്‌ ഗോപിക്കെതിരെ വിമർശനമുയർന്നുകഴിഞ്ഞു.



രാജ്യസഭാ വെബ്‌സൈറ്റിൽ ലഭിക്കുന്ന വിവരമനുസരിച്ച്‌ സുരേഷ്‌ ഗോപിയുടെ രാജ്യസഭയിലെ ഹാജർനില 72 ശതമാനമാണ്‌. രണ്ടു വർഷത്തിനിടെ രാജ്യസഭയിൽ ഒരു ചോദ്യം പോലും സുരേഷ്‌ ഗോപി ചോദിച്ചിട്ടില്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള പ്രത്യേക പരാമർശങ്ങളും സർക്കാരിൽ നിന്നും നേടിയെടുത്ത ഉറപ്പുകളും ‘ഒന്നുമില്ല’ എന്നാണ് വെബ്‌സൈറ്റ്‌ പറയുന്നത്‌. സഭയിലെ രണ്ട്‌ സംവാദങ്ങളിൽ ഭാഗമായി എന്നു മാത്രമാണ്‌ വെബ്‌സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരം. ഇതിലൊതുങ്ങുന്നു രാജ്യസഭാംഗം എന്ന നിലയിൽ സുരേഷ്‌ ഗോപിയുടെ സഭയിലെ പങ്കാളിത്തം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top