25 September Tuesday

ആരോഗ്യരംഗത്തെ കേരളാ മോഡല്‍ തിരിച്ചെത്തിയതിന്റെ ദൃഷ്‌ടാന്തമായിരുന്നു നിപായോടുള്ള യുദ്ധം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

തിരുവനന്തപുരം > ആരോഗ്യരംഗത്തെ കേരളാ മോഡല്‍ തിരിച്ചെത്തിയതിന്റെ ദൃഷ്‌ടാന്തമായിരുന്നു നിപാ വൈറസിനോടുള്ള യുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിച്ചു നിന്ന് നിപയെ തുരത്തി കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമെന്ന് നാം തെളിയിച്ചു.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ എന്നതില്‍ നിന്നും മാറി ഓരോ കുടുംബത്തിന്റേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളാക്കി ആശുപത്രികളെ മാറ്റുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. ഇതിനായി ആര്‍ദ്രം മിഷന്‍ എന്ന ബൃഹദ് പദ്ധതി തന്നെ സര്‍ക്കാര്‍ ആവിഷ്‌‌‌ക്കരിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള മാറ്റം ആരോഗ്യമേഖലയിലെ ദീര്‍ഘവീക്ഷണത്തോടെയുളള ഇടപെടലായിരുന്നു. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്, ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് തുടങ്ങിയവയിലൂടെ മെച്ചപ്പെട്ട ചികിത്സ സാധാരണക്കാരന് ഉറപ്പു വരുത്താനായെന്നും അദ്ദേഹം ഫേസ്‌‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top