21 September Friday

12 സാമ്പിളിലും നിപാ ഇല്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


നിപാ വൈറസ‌് രോഗികളുമായി സമ്പർക്കമുണ്ടായെന്ന‌് കരുതുന്നവരുടെ വീടുകൾ ആരോഗ്യവകുപ്പ‌് ഉദ്യോഗസ്ഥർ സന്ദർശിച്ച‌് പുതിയ ലിസ്റ്റ് തയ്യാറാക്കും. ലിസ‌്റ്റിൽ നിന്ന‌് ഒഴിവാക്കേണ്ടവരെ കണ്ടെത്തിയാവും പുതിയ ലിസ‌്റ്റ‌് തയ്യാറാക്കുക. 2649 പേരാണ‌് ഇപ്പോൾ സമ്പർക്ക പട്ടികയിലുള്ളത‌്. ശനിയാഴ‌്ച പരിശോധനാ ഫലം വന്ന 12 സാമ്പിളുകളിലും രോഗമില്ല. സമ്പർക്ക പട്ടികയിൽ പുതുതായി ആരും ശനിയാഴ‌്ച എത്തിയിട്ടില്ല. 

അവസാനമായി നിപാ റിപ്പോർട്ട‌് ചെയ‌്തത‌് മെയ‌് 30നാണ‌്. അന്നുമുതൽ 21 ദിവസം കൂടി ജാഗ്രത തുടരും. ഒമ്പത‌് ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.പനി ബാധിച്ച‌് പുതിയതായി രണ്ട‌് പേരെ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട‌് പേർക്കും നിപായില്ല. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന‌് സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പ‌് ഡയറക്ടർ ആർ എൽ സരിത, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അരുൺകുമാർ, ഡിഎംഒ വി ജയശീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി ആർ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top