21 October Sunday

പച്ചത്തേയിലക്ക് 11.5 രൂപ താങ്ങുവില

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

കല്‍പ്പറ്റ > പച്ചത്തേയിലയുടെ ഡിസംബര്‍ മാസത്തെ താങ്ങുവില 11.50 രൂപയായി നിശ്ചയിച്ചു. എഡിഎം കെ എം രാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം.
ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ കൂടുതല്‍ അത് കര്‍ഷകര്‍ക്ക് നല്‍കി റിപ്പോര്‍ട്ട് നല്‍കണം. ടീ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ എ കാര്‍ത്തികേയന്‍, എസ്റ്റേറ്റ് ടീ ഫാക്ടറി പ്രതിനിധികളായ ബി എം ഉത്തപ്പ, സ്മോള്‍ ടീ ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രതിനിധി കെ സി കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top