14 December Friday
അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ മത്സരം

അറിവിന്റെ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Oct 29, 2017
കല്‍പ്പറ്റ > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവെല്ലിന്റെ സബ് ജില്ലാതല മത്സരം അറിവിന്റെ ലോകത്ത് പുതുവെളിച്ചമായി. എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള സ്കൂള്‍തല വിജയികള്‍ വീറും വാശിയും ചോരാതെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ മത്സരിച്ചു. സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വായനയും നിരീക്ഷണബോധവും അളക്കുന്നതുകൂടിയായി.
ഒന്നും രണ്ടും സ്ഥാനനിര്‍ണയം മത്സരാര്‍ഥികളെയും കാണികളെയും മുള്‍മുനയിലാക്കി. രണ്ടും മൂന്നും റൌണ്ടുകളിലെ ചോദ്യങ്ങള്‍ക്കൊടുവിലാണ് 'ടൈ' ബ്രേക്ക് ചെയ്തത്. ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ച മികവ് അതിശയിപ്പിക്കുന്നതായിരുന്നു. ചിരിച്ചും ചിന്തിച്ചും മത്സരച്ചൂടറിയാതെയുള്ള വിജ്ഞാന യാത്രയായി.  വിദ്യാര്‍ഥികള്‍ ആത്മവിശാസത്തോടെ ചോദ്യങ്ങളെ നേരിട്ടു. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, കാലികം, കായികം, ശാസ്ത്രം, കല തുടങ്ങി മുഴുവന്‍ മേഖലകളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. മത്സരം ജയിക്കാന്‍ മാത്രമല്ല അറിവ് പങ്കിടാന്‍കൂടിയുള്ളതാണെന്ന വലിയപാഠം കുട്ടികളുടെ ഹൃദയത്തില്‍ പതിഞ്ഞു.   ചോദ്യങ്ങളും ഉത്തരവും രക്ഷിതാക്കള്‍ക്കും പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയവര്‍ക്കും പുതിയ പാഠങ്ങള്‍ പകര്‍ന്നു.
മാനന്തവാടി സബ്ജില്ലാതല മത്സരം വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുംബൈ സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസറും എഴുത്തുകാരനുമായ ഡോ. ജോസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എ ജോണി അധ്യക്ഷനായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മ്മലാദേവി, പി എ അസീസ്, പി ടി സുഗതന്‍, കേളോത്ത് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ വി സുരേഷ് കുമാര്‍ സ്വാഗതവും എം മുരളീധരന്‍ നന്ദിയും പറഞ്ഞു.
വൈത്തിരി ഉപജില്ലാ മത്സരം വൈത്തിരി ആര്‍സി എച്ച്എസില്‍ നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി  ചെയര്‍മാന്‍ എം ജനാര്‍ദനന്‍ അധ്യക്ഷനായി.  പി ഡി മൈക്കിള്‍, പി ടി ജോര്‍ജ്, കെ എ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ ടി വിനോദന്‍ സ്വാഗതവും എം എം ഗണേശന്‍ നന്ദിയും പറഞ്ഞു.
ബത്തേരി ഉപജില്ലാ മത്സരം എയുപിഎസ് ചീരാലില്‍ ബത്തേരി എഇഒ ഇ സെയ്തലവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ രാജഗോപാലന്‍ അധ്യക്ഷനായി. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി ജബ്ബാര്‍, നെന്മേനി പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സരള ഉണ്ണികൃഷ്ണന്‍, ചീരാല്‍ എയുപിഎസ് പ്രധാനധ്യാപിക വിജയകുമാരി,  പ്രധാനധ്യാപകന്‍ എന്‍ ടി ജോണ്‍, കെ യു വിനോദ്, എം പി രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ എ ഷിനു സ്വാഗതവും വികാസ് കാളിയത്ത് നന്ദിയും പറഞ്ഞു. സമാപനയോഗത്തില്‍ ടി ബി സുരേഷ് അധ്യക്ഷനായി. എയുപിഎസ് ചീരാല്‍ സ്കൂള്‍ മാനേജര്‍ എ കുഞ്ഞിരാമന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top