19 September Wednesday

ശുചീകരണ മഹായജ്ഞം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

കൽപ്പറ്റ
മഴക്കെടുതിയിൽ തകർന്ന വയനാടിനെ പുനർനിർമിക്കുന്നതിനുള്ള ശുചീകരണ മഹായജ്ഞത്തിൽ വ്യാഴാഴ്ച 25,000 പേർ അണിനിരക്കും. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, തദ്ദേശഭരണ സ്ഥാപനാധികൃതർ, ജീവനക്കാർ, സന്നദ്ധ സംഘടനകൾ,പ്രവർത്തകർ, സ്ക്രാപ് മെർച്ചന്റ്സ്, വ്യാപാരി വ്യവസായി സംഘടനകൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സർവീസ് സംഘടനകൾ, തദ്ദേശവാസികൾ, ഗുണഭോക്താക്കൾഎന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും സഹകരണത്തോടെയാണ് ശുചീകരണം. 1100 സന്നദ്ധപ്രവർത്തകർ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 23 സന്നദ്ധ സംഘടനകളും രജിസ്റ്റർചെയ്തിട്ടുണ്ട്. സർക്കാർ ജീവനക്കാർ ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിലെ ശുചീകരണത്തിന് പങ്കാളിയാകണം. 
ശുചീകരണ പ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ തയ്യാറായി. പഞ്ചായത്ത് ഏകോപനസമിതിയ്ക്കാണ് ശുചീകരണ പ്രവർത്തകർക്ക് ശുചീകരണ സ്ഥലവും സാമഗ്രികളുംലഭ്യമാക്കേണ്ട ചുമതല. പഞ്ചായത്ത് തയ്യാറാക്കുന്ന വർക് പ്ലാൻ ജില്ലാ പ്ലാനിങ് ഓഫീസ് മുഖേന കലക്ടറേറ്റിൽ നൽകണം. പ്രളയബാധിത പ്രദേശങ്ങളൊന്നും ശുചീകരണ പുനരധിവാസ പ്രവർത്തനത്തിൽനിന്നും വിട്ടു പോകാതിരിക്കാൻ ഫോട്ടോ സഹിതമുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കും. ഇ‐വേസ്റ്റ്,പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ എന്നിവ വെവ്വേറെ ശേഖരിക്കും. ഇവ ഹരിത സഹായഏജൻസികളായ ക്ലീൻ കേരള, നിറവ് തുടങ്ങിയ സ്ഥാപനങ്ങൾ ഏറ്റെടുക്കും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു. 615 വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്. 
ഇവരെ മാറ്റി പാർപ്പിക്കാൻ ഒരുക്കുന്നതാൽക്കാലിക ഭൗതിക സൗകര്യങ്ങൾക്കൊപ്പം സാമൂഹ്യ സുരക്ഷകൂടി ഉറപ്പാക്കണം. പകർച്ചവ്യാധിയെപ്രതിരോധിക്കന്നതിന് എല്ലാ പഞ്ചായത്തിലും ഒരു മാസത്തേക്ക് ഒരു ഡോക്ടറുടേയും ഒരു നേഴ്സിന്റേയും 6 ആരോഗ്യപ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും എംഎൽഎഅറിയിച്ചു. പ്രതിരോധ മരുന്ന് കഴിക്കാതെയും സുരക്ഷാ കവചങ്ങൾ അണിയാതെയും ആരുംശുചീകരണ പ്രവർത്തനത്തിനിറങ്ങരുതെന്നും ജില്ലാ കലക്ടർ പറഞ്ഞു. വയനാടിനെ പുനസ്ഥാപിക്കുകയല്ല പുനസൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അതിന് എല്ലാവിഭാഗമാളുകളുടേയും സഹായവും സഹകരണവും തുടർന്നും ഉണ്ടാകണമെന്നും സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ എന്നിവർ സംയുക്തമായി അഭ്യർഥിച്ചു. ശുചീകരണ പ്രവർത്തനത്തിന് ംലളീൃംമ്യമിറ@ഴാമശഹ.രീാ ഇ‐മെയിൽ വിലാസത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാം. ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റും ഫോൺ‐04936204151.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top