13 November Tuesday

പിഞ്ചുകുഞ്ഞിന്റെ ഹൃദയ ചികിത്സ ഉറപ്പാക്കി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

മാനന്തവാടി
ദുരിതാശ്വാസ ക്യാമ്പിലെ പിഞ്ചുകുഞ്ഞിന്റെ ഹൃദയ ചികിത്സക്ക് നടപടിയെടുത്ത് മന്ത്രി കെ കെ ശൈലജ. കണിയാരം സെന്റ് ജോസഫ്സ് ടിടിഐയിലെ ക്യാമ്പിലുള്ള ചെറ്റപ്പാലം വരടിമൂല ചേലാമറ്റത്തിൽ രാജേഷ്‐അനിഷ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള മകൻ അനുരാഗിന്റെ ചികിത്സാകാര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ക്യാമ്പിൽ രോഗികളായവരുടെ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിലാണ് അനുരാഗിന്റെ ഹൃദയവാൽവിന്റെ തകരാർ പിതാവ് രാജേഷ് മന്ത്രിയോട് പറഞ്ഞത്. ജനിച്ചപ്പോൾ മുതൽ അനുരാഗ് ചികിത്സയിലാണ്.
കാര്യങ്ങൾ മന്ത്രി വിശദമായി ചോദിച്ചറിയുകയും തുടർചികിത്സക്കുവേണ്ട നടപടികൾ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷിന് നിർദേശവും നൽകി. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ സൗജന്യമായി ചെയ്തുനൽകുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. സി കെ ദിവ്യ കുട്ടിയെ പരിശോധിച്ച് തുടർചികിത്സയുടെ നിർദേശങ്ങൾ നൽകി. ശസ്ത്രക്രിയ കുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങളിൽ തീരുമാനിക്കേണ്ടതാണെന്നും ആവശ്യമെങ്കിൽ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും ഡോ. അഭിലാഷ് അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top