20 September Thursday

ലോറി സമരം: പച്ചക്കറി സാധനങ്ങൾക്ക് തീവില

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

 

ഗൂഡല്ലൂർ
ലോറി സമരം കാരണം ചരക്ക് നീക്കം പൂർണമായും തടസപ്പെട്ടതോടെ നീലഗിരി ജില്ലയിൽ പച്ചക്കറികൾക്ക് പൊള്ളുന്ന വില. വില  കുതിച്ചുയരുകയാണ്. കാരറ്റിന് കിലോയ്ക്ക് 25 രൂപ ഉണ്ടായിരുന്നത് 30 രൂപയായി വർധിച്ചു. ബീട്ട്രൂട്ടിന് 35 രൂപ ഉണ്ടായിരുന്നത് 42 രൂപയായി. 45 രൂപ ഉണ്ടായിരുന്ന ബീംസിന് 60 ആയി. ഊട്ടി കിഴങ്ങിന് 80 രൂപയാണ് ഇപ്പോഴത്തെ വില. ലോറി സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ട്രാൻസ്പോർട്ട് ബസുകളിൽ ചാർജ് ഈടാക്കാതെ പച്ചക്കറികൾ കയറ്റികൊണ്ടുപോകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. ബസുകൾക്ക് പിൻ ഭാഗങ്ങളിലാണ് പച്ചക്കറികൾ കയറ്റുന്നത്. ഇത് കർഷകർക്ക് വലിയ ആശ്വാസമായി. ഊട്ടി, കുന്നൂർ, കോത്തഗിരി, ഗൂഡല്ലൂർ മേഖലകളിലെ കർഷകർ ബസുകളിലാണ് പച്ചക്കറികൾ കൊണ്ടുപോകുന്നത്. ചെറുകിട വാഹനങ്ങളിലും കൊണ്ടുപോകുന്നുണ്ട്. 
 

 

പ്രധാന വാർത്തകൾ
Top