25 April Wednesday

ജൈവ സാക്ഷരതാ യജ്ഞത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017


മാനന്തവാടി > നഗരസഭയില്‍ സമ്പൂര്‍ണ ജൈവ സാക്ഷരതാ യജ്ഞത്തിന് തുടക്കമായി.  എംജി സര്‍വകലാശാല നടപ്പാക്കുന്ന ജൈവം 2017 പദ്ധതിയുടെ ഭാഗമായി വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍ സപ്തദിന ക്യാംപിനോട് അനുബന്ധിച്ചാണ് ജൈവസാക്ഷരതാ യജ്ഞത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരസഭയിലെ മുഴുവന്‍ വീടും കയറി വിവരശേഖരണം നടത്തി ജൈവ ബോധവല്‍ക്കരണ പ്രവര്‍ത്തനവും മാലിന്യ മുക്ത മാനന്തവാടിക്കായുള്ള വിവിധ പ്രവര്‍ത്തനവും നടത്തും. ക്യാമ്പിന് മുന്നോടിയായി മാനന്തവാടിയില്‍ വിളംബരറാലി നടത്തി. ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായി.
 

പ്രധാന വാർത്തകൾ
Top