19 October Friday
തൊഴിലുറപ്പ്

യുഡിഎഫ് സമരം ജനങ്ങളെ കബളിപ്പിക്കാന്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017


മാനന്തവാടി > നഗരസഭയില്‍ നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന പേരില്‍ യുഡി എഫ് നടത്തുന്നത് സമരാഭാസമാണെന്ന് ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, വൈസ് ചെയര്‍പേഴ്സന്‍ പ്രദീപ ശശി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രിലില്‍ അനുവദിച്ച തുക ചെലവഴിക്കാതെ സെക്രട്ടറിയുടെ അക്കൌണ്ടില്‍ കിടക്കുകയാണ് എന്ന നുണപ്രചരണമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
നഗരപ്രദേശങ്ങളില്‍ ദാരിദ്രമനുഭവിക്കുന്നവര്‍ക്ക് വേണ്ടി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് പദ്ധതി നടപ്പാക്കിയത്.   സംസ്ഥാന കര്‍ക്കാരാണ് അയ്യങ്കാളി പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും നല്‍കുന്നത്. മാനന്തവാടി പഞ്ചായത്ത് നഗരസഭ ആയപ്പോള്‍ നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതി നഷ്ടമായി. അതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ സമരം നടത്തുന്നവര്‍ക്കാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പദ്ധതി നഗരസഭയില്‍ നടപ്പാക്കി. ജില്ലയില്‍ മാനന്തവാടി നഗരസഭ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ച തുക ഫലപ്രദമായി വിനിയോഗിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയ്ക്ക് രണ്ടാംഘട്ടം പണം അനുവദിച്ചത്.
2016-2017 സാമ്പത്തിക വര്‍ഷത്തെ  പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാനത്ത് തന്നെ ആദ്യം രണ്ടാം ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ച് കിട്ടിയത് മാനന്തവാടിക്കാണ്. 2016-2017ലെ രണ്ടാംഘട്ടത്തിലെ 50 ലക്ഷവും 2017-2018 വര്‍ഷത്തെ 50 ലക്ഷവും ചേര്‍ത്ത് കഴിഞ്ഞ ആഗസ്ത് 31നാണ് സിന്‍ഡിക്കേറ്റ് ബാങ്കിലെ അക്കൌണ്ടില്‍ ഒരുകോടി രൂപ എത്തുന്നത്. തുക അനുവദിക്കപ്പെട്ട ശേഷം ആക്ഷന്‍ പ്ളാനില്‍  ഉള്‍പ്പെട്ട പദ്ധതികളില്‍ð ആദ്യം നടപ്പാക്കേണ്ടവ  തീരുമാനിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭിച്ച 166 പ്രോജക്ടുകള്‍ നടപ്പാക്കുകയാണ്. 152 വര്‍ക്കുകള്‍ പ്രവൃത്തി തീര്‍ന്നതിനനുസരിച്ച് തുക കൊടുക്കാനാവശ്യമായ നടപടികള്‍ðനടന്നുവരികയാണ്. 125 പ്രവൃത്തികളുടെ ബില്‍ എഴുതി പൂര്‍ത്തീകരിച്ച് തുക തൊഴിലാളികളുടെ അക്കൌണ്ടിലേക്ക് മാറ്റുന്നതിനായി ബാങ്കിലേക്കയച്ചതാണ്. തുക തൊഴിലാളികളുടെ അക്കൌണ്ടിലേക്കെത്തുന്ന ദിവസം  തന്നെ സമരാഭാസവുമായി യുഡിഎഫ് ഇറങ്ങിതിരിച്ചത് തൊഴിലാളികള്‍  തിരിച്ചറിഞ്ഞതിന്റെ നേര്‍ക്കാഴ്ചയാണ് ഗാന്ധിപാര്‍ക്കിലെ  ആളൊഴിഞ്ഞ പട്ടിണി സമരവേദി. 4353 സ്ത്രീ തൊഴിലാളികളും 1509 പുരുഷന്‍മാരുമുള്‍പ്പടെ 5862 പേരാണ് നഗരസഭയിðതൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നതിനായി 30,36,60,000 രൂപയുടെ  പദ്ധതിയാണ് നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ðനിലവില്‍ð ചെയ്യുന്ന പ്രവൃത്തികള്‍ക്ക്  പുറമേ നഗരസഭയില്‍ð നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ പിഎംഎവൈയിലെ  ഗുണഭോക്താക്കള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
തെറ്റായ വാര്‍ത്തകള്‍ പരത്തി ജനങ്ങളെ  കബളിപ്പിക്കുന്നതിനാണ് കുറച്ച് കാലമായി യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. മാനന്തവാടിയുടെ  പൊതുവികസനത്തിന് തടസ്സം നില്‍ക്കുന്ന  ഇക്കൂട്ടര്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top