21 November Wednesday

ദുരിതബാധിതർക്ക് 22 ഇനമടങ്ങിയ കിറ്റ് നൽകും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 

 കൽപ്പറ്റ
മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക് അവശ്യസാധനങ്ങളടങ്ങുന്ന കിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശം ഇറങ്ങി. ഇതുപ്രകാരം 22 ഇനം സാധനസാമഗ്രികളുള്ള കിറ്റ് ക്യാമ്പിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നവർക്ക് ലഭിക്കും. സപ്ലൈകോ, ഹോർട്ടികോർപ് മുഖേനയാണ് കിറ്റ് ലഭ്യമാക്കുകയെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ഇറക്കിയ ഉത്തരവിൽ പറയുന്നു. ദുരിതാശ്വാസ കിറ്റിൽ അടങ്ങുന്ന സാധനങ്ങളും അളവും: അരി‐ അഞ്ചുകിലോഗ്രാം, ചെറുപയർ‐500 ഗ്രാം, പരിപ്പ്‐500 ഗ്രാം, വെളിച്ചെണ്ണ‐500 ഗ്രാം, സാമ്പാർ പൊടി‐200 ഗ്രാം, മുളകുപൊടി‐ 200 ഗ്രാം, മല്ലിപ്പൊടി‐100 ഗ്രാം, മഞ്ഞൾപ്പൊടി‐50 ഗ്രാം, പഞ്ചസാര‐500 ഗ്രാം, സവാള‐ഒരു കിലോ, ചെറിയുള്ളി‐500 ഗ്രാം, ഉരുളക്കിഴങ്ങ്‐ഒരു കിലോ, ബീൻസ്‐500 ഗ്രാം, മീഡിയം സൈസ് ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീർപ്പ്, ലുങ്കി, നൈറ്റി, രണ്ടു ജോഡി കുട്ടികളുടെ വസ്ത്രങ്ങൾ. ലഭ്യതയ്ക്കനുസരിച്ച് ഭക്ഷ്യേതര വസ്തുക്കൾ കിറ്റുകൾക്കൊപ്പം ദുരിതബാധിതർക്ക് ലഭ്യമാക്കാനും നടപടിയുണ്ടാവും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top