18 December Tuesday

റോഡ് പുനർനിർമിക്കാനും ജനകീയ കൂട്ടായ്മ ജീവനക്കാരും നാട്ടുകാരും ഒന്നിച്ചു; ചൂട്ടക്കടവ്‐കണിയാരം റോഡ് ഗതാഗത യോഗ്യമായി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
മാനന്തവാടി
കാലവർഷത്തിൽ തകർന്ന മാനന്തവാടി നഗരസഭാ പരിധിയിലെ ചൂട്ടക്കടവ്‐കണിയാരം ജികെഎംഎച്ച്എസ്എസ് റോഡ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി. റോഡ് പൂർണമായും തകർന്ന നിലയിലായിരുന്നു.  പലയിടങ്ങളിലും പകുതിയോളം റോഡ് ഒലിച്ചുപോയി. എഫ്എസ്ഇടിഒ താലൂക്ക് കമ്മറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ച് അസംകൃത വസ്തുക്കളുൾപ്പെടെ എത്തിച്ച് റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. വിവിധ ഓഫീസുകളിലെ ജീവനക്കാർ, അധ്യാപകർ, യുവജന സംഘടനാ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങി നൂറോളം പേർ പങ്കളികളായി.
നഗരസഭ ചെയർമാൻ വി ആർ പ്രവീജ്  പ്രവൃത്തി  ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രദീപാ ശശി അധ്യക്ഷയായി. എഫ്എസ്ഇടിഒ സംസ്ഥാന കമ്മറ്റി അംഗം എസ് അജയകുമാർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ വി കെ തുളസീദാസ് സ്വാഗതവും സിപിഐ എം മാനന്തവാടി ലോക്കൽ സെക്രട്ടറി കെ ടി വിനു നന്ദിയും പറഞ്ഞു. എ പി മധുസുദനൻ, സീസർ ജോസ്, കെ ബി സിമിൽ, വി എ ദേവകി, വി ജെ ജോയി, ഷാന ശ്രീനി, വി അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top