14 November Wednesday

വർഗീയതയ്‌ക്കും സ്ത്രീ വിരുദ്ധതയ്‌ക്കുമെതിരെ പോരാട്ടത്തിന്‌ ആഹ്വാനമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
കൽപ്പറ്റ
സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ള മുന്നണിപ്പോരാളിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി ദിനാചരണം ജില്ലയിൽ സമുചിതമായി കൊണ്ടാടി. ജനാധിപത്യ മഹിളാ അസോസിയേഷൻ ആഭിമുഖ്യത്തിൽ ജില്ലയിലെമ്പാടും അനുസ്മരണ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. വർഗീയതക്കും സ്ത്രീ വിരുദ്ധതക്കുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ അനുസ്മരണ യോഗങ്ങൾ ആഹ്വാനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ പുൽപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുളത്ത് നടത്തിയ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണ യോഗവും പ്രഭാഷണവും ജില്ലാ പ്രസിഡന്റഎ രുഗ്മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ബിന്ദു പ്രകാശ് അധ്യക്ഷയായി. ജില്ല കമ്മിറ്റിയംഗങ്ങളായ ശ്രീജ സാബു, സുമംഗല, കെ എസ് ഷിനു, ടി ആർ രവി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  
കൽപ്പറ്റ, വൈത്തിരി ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണം  മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വസന്തകുമാരി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം പി ആർ നിർമല സംസാരിച്ചു. ടി ജി ബീന സ്വാഗതവും എത്സി ജോർജ് നന്ദിയും പറഞ്ഞു.
മാനന്തവാടി ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി വി കെ സുലോചന ഉദ്ഘാടനം ചെയ്തു. എ എൻ സുശീല അധ്യക്ഷയായി. പ്രദീപ ശശി സംസാരിച്ചു. നിർമല വിജയൻ സ്വാഗതവും ശകുന്തള രവീന്ദ്രൻ നന്ദിയും പറഞ്ഞു. 
ജനാധിപത്യ മഹിളാ അസോസിയേഷൻ ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം നടത്തി.   യോഗം ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. ലതാ ശശി അധ്യക്ഷയായി. നളിനി കെ ചന്ദ്രൻ, റെജിമോൾ, ഷീബാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബിന്ദു മനോജ് സ്വാഗതം പറഞ്ഞു. 
 

 

പ്രധാന വാർത്തകൾ
Top