വാകേരി സ്കൂളില്‍ മുട്ട വിഭവങ്ങളുടെ പ്രദര്‍ശനം

വാകേരി > ജില്ലാ മൃഗസംരക്ഷണവകുപ്പ്, വാകേരി സ്കൂള്‍ മൃഗക്ഷേമ ക്ളബ്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുമായി സഹകരിച്ച് വിവിധയിനം മുട്ടവിഭവങ്ങളുടെ പ്രദര്‍ശനവും പാചകമത്സരവും നടത്തി. കുട്ടനാടന്‍ താറാവ് മുട്ടക്കറി, കാടമുട്ട അച്ചാര്‍, മുട്ട മസാല, മുട്ട ഓംലറ്റ് കറി, മുട്ട ബജി എന്നിങ്ങനെ അഞ്ച് വിഭവങ്ങളെ ആസ്പദമാക്കി പാചകമത്സരം നടത്തി. വിദ്യാര്‍ഥികള്‍ക്കായി പരിശീലനപരിപാടിയും സംഘടിപ്പിച്ചു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. 50 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഡോ. കെ ആര്‍ ഗീത മുഖ്യപ്രഭാഷണം നടത്തി. 'സ്കൂള്‍തല മൃഗക്ഷേമ പ്രവര്‍ത്തനങ്ങളും സംരംഭക പദ്ധതികളും' എന്ന വിഷയത്തില്‍ ഡോ. വി ആര്‍ താര, ഡോ. അനില്‍ സക്കറിയ എന്നിവര്‍ ക്ളാസെടുത്തു. എം കെ ബാലന്‍ അധ്യക്ഷനായി. ഡോ. കെ എസ് പ്രേമന്‍, എം എസ് ബാബു, സി സി ജിഷു, സിന്ധുപ്രകാശന്‍, ബിന്ദു ബിജു, കെ സുരേന്ദ്രന്‍, കെ കെ ബിജു എന്നിവര്‍ സംസാരിച്ചു. വി ജെ റോയ് സ്വാഗതവും ശ്രീജിത് വാകേരി നന്ദിയും പറഞ്ഞു.









0 comments