Top
26
Wednesday, July 2017
About UsE-Paper

അറിവരങ്ങ് മത്സരങ്ങള്‍ നടത്തി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

മേപ്പാടി > ഗ്രാമീണ കലാപ്രതിഭകള്‍ക്ക് ആവേശം പകര്‍ന്ന് അറിവരങ്ങ്  അരങ്ങേറി. ദേശാഭിമാനിയും ലൈബ്രറി കൌണ്‍സിലും സംയുക്തമായി നടത്തുന്ന പരിപാടിക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
മേപ്പാടി അക്ഷരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് ഉദ്ഘാടനം ചെയ്തു. കെ വിനോദ്, കെ വിശാലാക്ഷി, കെ ശിവദാസന്‍, കനകലത എന്നിവര്‍ സംസാരിച്ചു.
കുന്നമ്പറ്റ പഞ്ചായത്ത് സാംസ്കാരിക നിലയം, മാനിവയല്‍ ഹരിശ്രീ ഗ്രന്ഥശാല, നെടുമ്പാല അഞ്ജലിഗ്രന്ഥശാല, നെല്ലിമാളം ഉദയ വായനശാല, തൃക്കൈപ്പറ്റ ജനശക്തി, അരപ്പറ്റ നോവ എന്നിവിടങ്ങളിലും അറവരങ്ങ് നടത്തി. മാനന്തവാടി നഗരസഭയിലെ പിലാക്കാവ് പൊതുജന ഗ്രന്ഥാലയത്തിലും അറിവരങ്ങ് മത്സരങ്ങള്‍ നടത്തി.

 

20നകം
രജിസ്റ്റര്‍ ചെയ്യണം
മാനന്തവാടി > അറിവരങ്ങിന്റെ വെള്ളമുണ്ട പഞ്ചായത്ത്തല മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 20നകം വെള്ളമുണ്ട പബ്ളിക് ലൈബ്രറിയില്‍ പേര് വിവരങ്ങളും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. 23ന് വെള്ളമുണ്ട പബ്ളിക് ലൈബ്രറിയിലാണ് പഞ്ചായത്ത്തല മത്സരം.  അറിവരങ്ങിന്റെ രണ്ടാംഘട്ടമായ പഞ്ചായത്ത്തല മത്സരങ്ങള്‍ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകസമിതി അറിയിച്ചു.