21 May Monday

ഡിവൈഎഫ്ഐ ടെലഫോണ്‍ എക്സ്ചേഞ്ച് മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


കല്‍പ്പറ്റ> റെയില്‍വേ സ്വകാര്യ സ്വകാര്യവല്‍ക്കരണം  അവസാനിപ്പിക്കുക, റെയില്‍വേ നിയമന നിരോധനം പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍ വില കൊള്ളയടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
  മാര്‍ച്ച് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം നിതിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി ഷിജു അധ്യക്ഷനായി. ബീന രതീഷ് , കെ മുഹമ്മദലി , സി ജി പ്രത്യുഷ്, കെ എം ഫ്രാന്‍സിസ്, പി എ മുഹമ്മദ് , എം വി  വിജേഷ്, എ കെ ജിതുഷ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും വി ഹാരിസ് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top