21 October Sunday

എസ്എസ്എ പുസ്തകോത്സവം ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍വശിക്ഷാഅഭിയാന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പുസ്കോത്സവത്തില്‍നിന്ന്

കല്‍പ്പറ്റ > പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍വ്വശിക്ഷാഅഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പുസ്കോത്സവം ഞായറാഴ്ച സമാപിക്കും.  കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പുസ്തകമേള. സ്കൂള്‍ ലൈബ്രറി നവീകരണത്തിനായി എല്‍പി ക്ളാസ്സുകളില്‍ ഓരോ ഡിവിഷനും ആയിരം രൂപ വീതം എസ്എസ്എഫണ്ട് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങി സ്കൂള്‍ ലൈബ്രറികളിലേക്ക് സംഭാവന ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ സ്കൂളുകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി 15ലക്ഷം രൂപയാണ് എസ്.എസ്.എ.വിതരണം ചെയ്തത്. പൊതുജനങ്ങളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തംകൊണ്ട് മേള ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top