Top
21
Wednesday, February 2018
About UsE-Paper

ദേശാഭിമാനി അക്ഷരത്തിന്റെ നിലാമുറ്റം ഒരുക്കുന്നു: സാദിര്‍ തലപ്പുഴ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരം സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

പനമരം > മുറ്റങ്ങള്‍ നഷ്ടമാകുന്ന കാലത്ത് അക്ഷരത്തിന്റെ നിലാമുറ്റം ഒരുക്കുകയാണ് ദേശാഭിമാനിയെന്ന് കവി സാദിര്‍ തലപ്പുഴ പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ ജില്ലാതല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവാണ്  ലോകത്തെ എല്ലാകാലത്തും മുന്നോട്ടുകൊണ്ടുപോവുന്നതും മാറ്റിമറിക്കുന്നതും. എന്നാല്‍ ഇന്നത്തെ കാലത്ത് അറിവിനപ്പുറം തിരിച്ചറിവ് ആര്‍ജിക്കണം. തീന്‍ മേശയില്‍ എന്ത് വിഭവം വേണമെന്നും എന്തെഴുതണമെന്നും  തീരുമാനിക്കാന്‍ പോലും കപ്പം കൊടുക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാവുമ്പോള്‍ അക്ഷരമുറ്റം പോലുളള അറിവ് മത്സരത്തിലൂടെ കാലം ആവശ്യപ്പെടുന്നത് തിരിച്ചറിവാണ്. ഈ തിരിച്ചറിവ് നേടണമെങ്കില്‍ ആദ്യം അവനവനെ അറിയണം.ഇതിലൂടെ മാത്രമേ മറ്റുള്ളവരുടെ സങ്കടങ്ങള്‍ തിരിച്ചറിയാനാവു. അക്ഷരമുറ്റം ക്വിസ് കുട്ടികളെ ഇത്തരം തിരിച്ചറിവിലേക്ക് കൈപിടിച്ചുകൊണ്ടുപോവുകയാണ്. മനുഷ്യപക്ഷത്തും ഹൃദയപക്ഷത്തുമാണ് ദേശാഭിമാനിയും അക്ഷരമുറ്റവും നിലകൊള്ളുന്നത് എന്നും സാദിര്‍ തലപ്പുഴ പറഞ്ഞു.