Top
18
Saturday, November 2017
About UsE-Paper

സ്വാതന്ത്യ്രത്തിന് അതിര്‍വരമ്പ് വേണം: അനൂപ് ചന്ദ്രന്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
സിനിമാനടന്‍ അനൂപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

പനമരം >  സര്‍വവിധത്തിലുള്ള സ്വാതന്ത്യ്രം ലഭിക്കുമ്പോഴും ആ സ്വാതന്ത്യ്രത്തിന് അതിര്‍വരമ്പ് ഉണ്ടാവണമെന്ന് സിനിമാതാരം അനൂപ് ചന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത് സാധിക്കു. ദേശാഭിമാനി അക്ഷരംമുറ്റം ക്വിസ് മത്സരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അനൂപ്. സാമൂഹ്യ വിദ്യാഭ്യാസത്തിലൂടെ മാത്രമേ  ജാതി മത വ്യത്യാസമില്ലാത്ത സൌഹൃദം പങ്കുവെക്കാന്‍ കഴിയു. എല്ലാ മനുഷ്യനെയും മനുഷ്യനായി  കാണുമ്പോള്‍ മാത്രമേ നമ്മളും അവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാവു. അച്ഛനെ നോവിക്കരുതെന്നും അമ്മയെ വെറുപ്പിക്കരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »