16 October Tuesday

ബാങ്ക് ഭരണസമിതിക്കെതിരെ നടപടിവേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
പുൽപ്പള്ളി
വൻ വായ്പതട്ടിപ്പും ജീവനക്കാരെ നിയമിച്ച് അഴിമതിയും നടത്തി കോടികൾ തട്ടിയെടുത്ത പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി  പിരിച്ച് വിട്ട് ഉത്തരവാദികളുടെ പേരിൽ നിയമനടപടികൾ സീകരിക്കണമെന്ന് സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സഹകരണവകുപ്പ് അധിക്യതർ, പൊലീസ്, വിജിലൻസ് എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ട്. ഭരണസമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് 22ന് ബാങ്കിലേക്ക് സിപിഐ എമ്മിന്റെ നേത്യത്വത്തിൽ ബഹുജന മാർച്ച് നടത്തും. 
 പതിറ്റാണ്ടുകളായി കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന സ്ഥാപനമാണിത്. കാർഷിക പ്രതിസന്ധിയും വരൾച്ചയുംമൂലം കടക്കെണിയിലായ കർഷകജനതയെ സഹായിക്കാൻ ബാധ്യതപ്പെട്ട ബാങ്ക് കർഷക വിരുദ്ധനിലപാടാണ് സീകരിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭരണസമിതിയംഗങ്ങൾ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയാണ്. ബാങ്ക് പ്രശ്നത്തിൽ കെ കെ അബ്രഹാം, കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റുമായ ടി എസ് ദിലീപ് കുമാർ, ഭരണസമിതിയംഗങ്ങളായ കുര്യൻ തേക്കുമല, സണ്ണി തോമസ്, വി എം  പൗലോസ്, എൻ യു ഉലഹന്നാൻ, സി വി വേലായുധൻ, ജനാർദനൻ പാമ്പനാൽ, ടി പി മുകുന്ദൻ, സുജാത ദിലീപ്, ബിന്ദു ചന്ദ്രൻ, ഫിലോമിന കാഞ്ഞൂക്കാരൻ എന്നിവരും ബാങ്ക് സെക്രട്ടറി കെ ടി രമാദേവി ഇന്റേണൽ ഓഡിറ്റർ പി യു തോമസ് എന്നിവർ മുഖേന ബാങ്കിന് ആറര കോടിയുടെ നഷ്ടമുണ്ടാക്കിയതുൾപ്പെശട ആകെ നഷ്ടം ഒമ്പതു കോടി നാൽപ്പത്തിരണ്ട് ലക്ഷമാണ്.
    ഭരണവീഴ്ച്ചകളിലൂടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് വൻ വായ്പാതട്ടിപ്പ്. ബാങ്ക് പ്രസിഡന്റിന്റെ സന്തതസഹചാരിയായ കോൺഗ്രസ് നേതാവ് കൊല്ലപ്പള്ളിൽ സജീവൻ എന്നയാളുടെ അക്കൗണ്ടിലൂടെ കോടികൾ മാറിയെടുത്തതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് ഭരണസമിതിക്ക് പുറത്തുള്ള ഒരാൾ സർവാധികാര പ്രവണത കാണിക്കുന്നത് ദുരൂഹമാണ്. കുറ്റവാളികളായ ഭരണസമിതിയംഗങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സിവിൽ‐ക്രിമിനൽ നിയമനടപടികൾ സീകരിക്കണം. വാർത്താസമ്മേളനത്തിൻ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എസ് ജനാർദനൻ പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, അനിൽ സി കുമാർ, പ്രകാശ് ഗഗാറിൻ, സജി മാത്യു എന്നിവർ പങ്കെടുത്തു. 

 

പ്രധാന വാർത്തകൾ
Top