Top
23
Tuesday, January 2018
About UsE-Paper

ബാക്കി വന്ന ടിക്കറ്റ് തുണച്ചു; ഹരിഹരന് 65 ലക്ഷത്തിന്റെ ഭാഗ്യം

Monday Dec 11, 2017
വെബ് ഡെസ്‌ക്‌


മേപ്പാടി > വില്‍ക്കാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റിലൊന്നില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ സമ്മാനം. മേപ്പാടി കാപ്പം കൊല്ലി 46 കാപ്പിക്കാട് സ്വദേശി പറമ്പിക്കുന്നില്‍ ഹരിഹരനാണ് സംസ്ഥാന സര്‍ക്കാറിന്റെ പൌര്‍ണമി ലോട്ടറിയുടെ ഒന്നാംസ മ്മാനം ലഭിച്ചത്.
 ലോട്ടറി ഏജന്റായ ഹരിഹരന് ഞായറാഴ്ച 160 ടിക്കറ്റ് വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇത്രയധികം ടിക്കറ്റ് ബാക്കിയായതില്‍ പ്രയാസപെട്ടിരിക്കുകയായിരുന്നു ഹരിഹരന്‍. ഇതിനിടെയാണ് ബാക്കിയായ ടിക്കറ്റുകളില്‍ ഒന്നായ ആര്‍ ഇ  787106 ല്‍ ഒന്നാം സമ്മാനമായ 65 ലക്ഷം ലഭിച്ചത്.
വടുവന്‍ചാലിലെ ദേവി ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പ്പനക്കായി വാങ്ങിയ ടിക്കറ്റിലൂടെയാണ് ഹരിഹരനെത്തേടി ഭാഗ്യമെത്തിയത്. നിര്‍ധന കുടുംബാംഗമായ ഹരിഹരനും കുടുംബവും ഇപ്പോള്‍ വാടകവീട്ടിലാണ് താമസം.