22 October Monday

മണ്ണിടിഞ്ഞ് തൃശിലേരി റോഡ് അപകട ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
മാനന്തവാടി
മണ്ണിടിഞ്ഞ് മാനന്തവാടി‐തൃശിലേരി റോഡ് അപകട ഭീഷണിയിൽ. കാറ്റാടിക്കവലക്ക് സമീപമാണ് റോഡിലേക്ക മണ്ണിടിഞ്ഞ് വീണത്.  കാറ്റാടിക്കവല വയലിന് സമീപത്തെ റോഡിലേക്ക് കുന്നിന്റെ ഒരു ഭാഗമാകെ നിരങ്ങി നീങ്ങിയിരിക്കയാണ്. കുന്ന് ഇടിഞ്ഞ് വീണതിനാൽ ഇവിടെ ദിവസങ്ങളായി റോഡിന്റെ ഒരുഭാഗത്തുകൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. 
 ഇത് സമീപത്തെ വീടുകൾക്കും  അപകട ഭീഷണി  ഉയർത്തുന്നുണ്ട്. മുമ്പ് സംരക്ഷണഭിത്തി നിർമിച്ച സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാത്തതിനാലാണ് ഒരുവരിയിലൂടെയെങ്കിലും ഗതാഗതം സാധ്യമാക്കുന്നത്. തൃശിലേരി ക്ഷേത്രത്തിലേക്കെത്താനുളള പാതകൂടിയാണിത്.
 

 

പ്രധാന വാർത്തകൾ
Top