21 June Thursday

ഡോണ്‍ബോസ്കോ സമരം 13ന് ബത്തേരിയില്‍ മനുഷ്യച്ചങ്ങല

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

ബത്തേരി > ബത്തേരി ഡോണ്‍ബോസ്കോ കോളേജിന് മുമ്പില്‍ തിങ്കളാഴ്ച മനുഷ്യച്ചങ്ങല തീര്‍ക്കും. കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരസഹായ സമിതി നേതൃത്വത്തിലാണ് പകല്‍ മൂന്നിന് ബഹുജനങ്ങള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുക. കോളേജ് പരിസരം മുതല്‍ കോട്ടക്കുന്ന് സോളാര്‍ ജങ്ഷന്‍ വരെയാണ് മനുഷ്യച്ചങ്ങല. 122 ദിവസം മുമ്പാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ജിഷ്ണുവിനെ പ്രിന്‍സിപ്പല്‍ അകാരണമായി കോളേജില്‍ നിന്നും പുറത്താക്കിയത്. വിഷ്ണുവിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കോളേജിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ബുധനാഴ്ച 20 ദിവസം പിന്നിട്ടു. കോളേജ് അധികൃതരുടെ ധിക്കാരത്തിനും വെല്ലുവിളിക്കുമെതിരെ നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ മുഴുവന്‍ വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സമരസഹായ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top