17 October Wednesday
ലോക സാക്ഷരതാ ദിനം

ആദിവാസി കോളനികൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

നാരങ്ങാക്കണ്ടി കോളനിയിൽ സി കെ ശശീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടത്തുന്നു

 കൽപ്പറ്റ

ലോകസാക്ഷരതാ ദിനത്തിൽ ആഘോഷപരിപാടികൾ മാറ്റി വച്ച് ജില്ലയിലെ സാക്ഷരതാ പ്രേരക്മാരും 2000‐ത്തിൽ അധികം വരുന്ന പത്ത് ഹയർസെക്കൻഡറി തുല്യതാ പഠിതാക്കളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലയിൽ മഴവെളളം കയറിയ  65 ആദിവാസി കോളനികൾ ശുചീകരിച്ചു. ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി കോളനിയിൽ സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ പി വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി എൻ ബാബു, മുൻ കൽപ്പറ്റ ചെയർപേഴ്സൺ പി ആർ നിർമ്മല, ദേവസ്വം ബോർഡ് അംഗം വി കേശവൻ തുടങ്ങിയവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top