19 November Monday

എച്ച്എംഎൽ കമ്പനി ശമ്പളം ഉടൻ നൽകണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

 

കൽപ്പറ്റ
എച്ച്എംഎൽ കമ്പനിയിൽ ശമ്പളം വൈകിപ്പിക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ (സിഐടിയു) കൽപ്പറ്റ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും പത്താംതിയതിക്ക് മുമ്പ് നൽകണമെന്നാണ് നിയമം. ഈ നിയമം കാറ്റിൽ പറത്തി എച്ച്എംഎൽ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. വലിയ പെരുന്നാളും ഓണവും അടുത്തെത്തി നിൽക്കുമ്പോൾപോലും ശമ്പളം ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനെതിരെ തോട്ടംതൊഴിലാളികളുടെ പ്രതിഷേധം ശക്തമാക്കും. എച്ച്എംഎൽ കമ്പനിയുടെ ഡിവിഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചു. ശമ്പളം പണമായി കൈയിൽ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നടപ്പാക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്നും വയനാട് എസ്റ്റേറ്റ് യൂണിയൻ കൽപ്പറ്റ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. എം പി മുഹമ്മദ് ഷാഫി അധ്യക്ഷനായി. യു കരുണൻ, കെ ടി ബാലകൃഷ്ണൻ, കെ ശാന്ത, പി വി സ്മിത, പി കെ മുരളി, കെ സെയ്തലവി, പി വി സുരേഷ്, ടി ആർ ശ്രീധരൻ, സി വിജേഷ് എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top