18 July Wednesday

പദ്യം ചൊല്ലി അശ്വതി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017


പനമരം > ഇംഗ്ളീഷ് പദ്യം ചൊല്ലലില്‍ ഈ വര്‍ഷവും അശ്വതി ഒന്നാംസ്ഥാനം കൈവിട്ടില്ല. നടവയല്‍ സെന്റ്തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയായ അശ്വതി എം സാറ ഒമ്പതാംക്ളാസ് മുതല്‍ ഇതേ ഇനത്തില്‍ മത്സരിക്കാന്‍ ജില്ലാ കലോത്സവത്തിന് എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ രണ്ടാംസ്ഥാനവും നേടിയിരുന്നു. അപ്പീല്‍ വഴിയെത്തി ഒന്നാംസ്ഥാനം നേടാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അശ്വതി.
 

പ്രധാന വാർത്തകൾ
Top