16 November Friday

സ്വകാര്യ ബസുകൾ കാരുണ്യയാത്രയിലൂടെ ശേഖരിച്ചത് 13.84ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ബത്തേരി
സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽനിന്നും സമാഹരിച്ചത് 13,84,218 രൂപ. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജില്ലയിലെ 350‐ഓളം ബസുകളാണ്  പ്രളയക്കെടുതിയിൽ ദുരിതം ഏറ്റുവാങ്ങിയവരെ സഹായിക്കാൻകഴിഞ്ഞ മൂന്നിന് കാരുണ്യയാത്രകൾ നടത്തിയത്. അന്നത്തെ ദിവസം ബസുകളിൽ യാത്രക്കാർക്ക്  ടിക്കറ്റ് നൽകാതെ ടിക്കറ്റ് നിരക്കിനുള്ള തുക ബസ് തൊഴിലാളികൾ  ബക്കറ്റിലാണ് സ്വീകരിച്ചത്. യാത്രക്കാരിൽ പലരും ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതൽ  പണമാണ് ബക്കറ്റുകളിൽ നിക്ഷേപിച്ചത്. ഇങ്ങനെ കിട്ടിയ പണത്തോടൊപ്പം തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും കൂടിയായതോടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പതിമൂന്നേ മുക്കാൽ ലക്ഷം കവിയുകയായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കാരുണ്യയാത്രയുമായി നന്നായി സഹകരിച്ചതായി പിബിഒഎ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പിരിഞ്ഞു കിട്ടിയ തുക ഡിഡിയാക്കി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.
പ്രധാന വാർത്തകൾ
Top