13 November Tuesday
നിപ്പ

ജീവനക്കാരെ ആരോഗ്യവകുപ്പ്‌ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018
കൽപ്പറ്റ
കേരളജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ നിപ്പരോഗം സമീപ ജില്ലകളിൽ മരണംവിതച്ച സമയത്ത് ജില്ലയിൽ ഉണ്ടായ മരണങ്ങൾ നിപ്പയാണോ എന്ന് സംശയിച്ച് മരണനാന്തര ക്രിയകൾ നടത്തുന്നതിനായി സധൈര്യം മുന്നോട്ട് വന്ന സാമൂഹ്യ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. പൂതാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ വി ജയൻ, സാമൂഹ്യപ്രവർത്തകൻ എ എം പ്രസാദ് എന്നിവർക്ക് അനുമോദനപത്രവും , മൊമെന്റോയും, നൽകി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക ആദരിച്ചു.  കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷൺമുഖൻ, പൂതാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോർജ് പുൽപ്പാറ സാമൂഹ്യപ്രവർത്തകൻ രാജൻ ഉളളങ്ങാട്, ട്രൈബൽ പ്രൊമോട്ടർ ഒ സി  രാധ  എന്നിവർക്കുളള അനുമോദന പത്രവും മൊമെന്റോയും ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർ ഏറ്റുവാങ്ങി.  
ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡിഎസ്ഒ. ഡോ. നൂന മർജ, ഡോ. പി ദിനീഷ്, ഡോ. വി ജെ പോൾ, ഡോ. പ്രിയ,  ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ,  ഹെഡ്നേഴ്സ് ടി രമാദേവി, ഹെൽത്ത് ഇൻസ്പെക്ടർ ഒ എസ് സജീവ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹെൻറി ജോസഫ്, സ്റ്റാഫ് നേഴ്സുമാരായ സി എച്ച് സബാന, ലുലു ശാലിനി, ഡ്രൈവർമാരായ പി ആർ മിഥുൻ, സ്റ്റാൻലി ജോർജ്, നേഴ്സിങ് അസിസ്റ്റന്റ് സൂസിയാമ്മ, ഹോസ്പിറ്റൽ അറ്റന്റർമാരായ ടി ടി സാബു, ഡി സാവിത്രി, പിടിഎസ് ശോഭന, ആഷാവർക്കർ പുഷ്പ വാസു, ജെഎച്ച്ഐ രതീഷ് എന്നിവരെയും അനുമോദിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top