12 December Wednesday

കാപ്പിസെറ്റ് സ്കൂളിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
പുൽപ്പള്ളി
കാപ്പിസെറ്റ് ഗവ.സ്കൂളിനെ തകർക്കാനുള്ള നീക്കത്തിൽ നിന്നും  പിടിഎ  പ്രസിഡന്റും തല്പരകക്ഷികളും  പിന്മാറണമെന്ന് ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൂളിലെ കുട്ടികളുമായി ബന്ധപ്പെട്ട് അധ്യാപകന്റെ പേരിൽ പിടിഎ പ്രസിഡന്റ് തന്നെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും അതിന്റെ മറവിൽ ബിജെപി-, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹെഡ്മാസ്റ്ററെ മണിക്കൂറുകളോളം ബന്ദിയാക്കുകയും ചെയ‌്തത‌് അംഗീകരിക്കാവുന്നതല്ല.   സ്കൂളിന്റെ പുരോഗതിക്ക് നേതൃത്വം കൊടുക്കേണ്ട പിട എ ഭാരവാഹികൾ തന്നെ സ്കൂളിന്റെ തകർച്ചക്ക് കാരണമാകുന്ന നിലപാടുകളുമായി രംഗത്ത് വരുന്നത് പ്രതിഷേധാർഹമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് നാടാകെ രംഗത്ത് വരുമ്പോളാണ് വിവാദങ്ങൾ ബോധപൂർവ്വം സ്രഷ്ടിക്കുന്നത്. പിടിഎ പ്രസിഡന്റ‌്  കൊടുത്ത പരാതിയിൽ പൊലിസും വിദ്യാഭ്യാസ ഉപ ഡയറക്ടറും അധ്യാപകരിൽ നിന്നും പത്താം ക്ലാസ്സിലെ വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. പരാതിയിൽ പറയുന്ന കാര്യങ്ങൾ കുട്ടികൾ പാടെ നിഷേധിച്ചു. പിടിഎ പ്രസിഡന്റ് അനാവശ്യമായി തെറ്റായ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുന്നതായി കുട്ടികൾ പറയുന്നു. തന്റെ ധാർഷ്ട്യത്തിനും പിടിവാശിക്കും വഴങ്ങാത്ത അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ഡിവൈഎഫ്ഐയെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പിടിഎ പ്രസിഡന്റിന്റെ നടപടി അവസാനിപ്പിക്കണം. സി പി  റിയാസ് അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി റിപ്പോർട്ട‌്    അവതരിപ്പിച്ചു. ശ്രവ്യ ബാബു, മുഹമ്മദ് ഷാഫി, എ എം പ്രസാദ്, എൻ എസ‌് വൈഷ‌്ണവി  എന്നിവർ  സംസാരിച്ചു.
പ്രധാന വാർത്തകൾ
Top