21 November Wednesday

സുഗന്ധവിളകളിലെ രോഗം : വിദഗ്ധസംഘം കൃഷിയിട പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധസംഘം കൃഷിയിടം പരിശോധിക്കുന്നു

 കൽപ്പറ്റ

വെള്ളപ്പൊക്കം ജില്ലയിലെ സുഗന്ധവിളകളെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കാൻ കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധസംഘം ജില്ലയിൽ പര്യടനം തുടങ്ങി.  മണ്ണ് ശാസ്ത്രജ്ഞൻ വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് എത്തിയിട്ടുള്ളത്. ഇവർക്കൊപ്പം ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അമ്പലവയൽ കാർഷിക വേവേഷണ കേന്ദ്രം ജീവനക്കാരും കൃഷിയിടങ്ങൾ സന്ദർശിക്കുന്നുണ്ട്.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളിലായിരുന്നു ബുധനാഴ്ചത്തെ സന്ദർശനം. ഈ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്നും മണ്ണൊലിച്ചും 40 ശതമാനം സുഗന്ധ വളകൾക്കും മഞ്ഞളിപ്പ് അടക്കമുള്ള രോഗം ബാധിച്ചിട്ടുണ്ടെന്ന് ഡോ. വി ശ്രീനിവാസൻ പറഞ്ഞു. 
വ്യാഴാഴ്ച മനന്തവാടി ബ്ലോക്കിലെയും വെള്ളിയാഴ്ച പനമരം, ബത്തേരി ബ്ലോക്കുകളിലേയും തോട്ടങ്ങൾ സന്ദർശിക്കും. കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള ശാസ്ത്രജ്ഞരായ ഡോ. സജി,  ഡോ. ദിനേശ്, ഡോ. ഷീജ, അമ്പലവയൽ കാർഷിക ഗവഷേണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സിമി, ഡോ. സഫിയ എന്നിവരുമാണ് സംഘത്തിലുള്ള വിദഗ്ധർ. 
പ്രധാന വാർത്തകൾ
Top