13 December Thursday

255 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
ഗൂഡല്ലൂർ
മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ കഴിയുന്ന 255 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കുമെന്ന് മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീൽഡ് ഡയരക്ടർ ഉലകനാഥൻ പറഞ്ഞു. ഊട്ടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പ്രവൃത്തനത്തിന് 25.50  കോടി  അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 235 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ബെണ്ണ, നെല്ലിക്കര, പുലിയാലം, മണ്ടേക്കര, നാഗംപള്ളി, മുതുകുളി തുടങ്ങിയ ഏഴ് ഗ്രാമങ്ങളിലെ മൊത്തം 701 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്. ഒന്നാംഘട്ടത്തിൽ സ്ഥലം വേണ്ടാത്തവർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുകയും ചെയ്തിരുന്നു. അയ്യംകൊല്ലി ചണ്ണകൊല്ലിയിലാണ് പ്രസ്തുത കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നത്. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിൽ 100ൽപ്പരം കടുവകളും 50ൽപ്പരം പുലികളുമുണ്ട്. ശിങ്കാര, തെങ്കുമാറട തുടങ്ങിയ മൂന്ന് റെയ്ഞ്ചുകളെ ഉൾപ്പെടുത്തി മുതുമലയുടെ വിസ്തീർണം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top