22 September Saturday

ബത്തേരി കോ‐ഓപ്പറേറ്റീവ് കോളേജിൽ മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

ബത്തേരി കോ‐ഓപ്പറേറ്റീവ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ എസ്എഫ്ഐ ബത്തേരിയിൽ നടത്തിയ ആഹ്ളാദ പ്രകടനം

ബത്തേരി
കോ‐ഓപ്പറേറ്റീവ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ  സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. റിജാസ് അജ്മൽ (ചെയർമാൻ) ശരണ്യ (വൈസ് ചെയർമാൻ) സുനീഷ് (മാഗസിൻ എഡിറ്റർ) അബിൻ ബാബു (ആർട്സ് ക്ലബ് സെക്രട്ടറി) യദു കൃഷ്ണൻ (ജനറൽ ക്യാപ്റ്റൻ) ആര്യ (വൈസ് ക്യാപ്റ്റൻ) എന്നിവരാണ്  വിജയികൾ. വിജയത്തിൽ എസ്എഫ്ഐ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. ടി പി ഋതുശോഭ്, ജിഷ്ണു വേണുഗോപാൽ, അബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top