Top
18
Monday, December 2017
About UsE-Paper

തിരുനെല്ലിയില്‍ കാട്ടാന നെല്‍കൃഷി നശിപ്പിച്ചു

Saturday Dec 2, 2017
വെബ് ഡെസ്‌ക്‌

മാനന്തവാടി > തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍   വന്യമൃഗങ്ങള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. ആന, പന്നി തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിലായി ഏക്കറുകണക്കിന് നെല്‍കൃഷിയാണ് നശിപ്പിച്ചത്. അപ്പപ്പാറ രണ്ടാം വാര്‍ഡിലെ താരാ കുടുംബശ്രീയുടെ ജെഎല്‍ജി ഗ്രൂപ്പായ ശ്രുതിലയം എടയൂരില്‍ കൃഷി ചെയ്ത മൂന്ന് ഏക്കര്‍ നെല്‍കൃഷിയാണ്  കാട്ടാന നശിപ്പിച്ചത്. രാത്രി നെല്‍പ്പാടത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം നെല്ല് ചവിട്ടി മെതിച്ചു.
ഒരു ലക്ഷം രൂപ കുടുംബശ്രീ ലോണും മുപ്പതിനായിരം രൂപ ബാങ്ക് വായ്പയും എടുത്താണ്  മൂന്ന് ഏക്കറില്‍ കൃഷി ചെയ്തത്. ഇപ്പോള്‍ പാടത്ത് വിളവെടുക്കാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ്.  പഞ്ചായത്തില്‍ നെല്‍കൃഷിക്ക് കതിരുകൊഴിയല്‍ രോഗവും പട്ടാളപ്പുഴുവിന്റെ ശല്യവുമുണ്ട്.
രോഗം ബാധിച്ച് നിരവധിപേരുടെ കൃഷിയാണ് നശിക്കുന്നത്. ഇ;ിന് പുറമേയാണ് വന്യമൃഗശല്യം. കൊയ്യറായ കതിരുകള്‍ക്കാണ് രോഗം ബാധിക്കുന്നത്. കതിര് പൂര്‍ണമായും കൊഴിഞ്ഞു പുല്ല് മാത്രമായി നില്‍ക്കുകയാണ്.  പട്ടാള പുഴുവിന്റെ ശല്യം ഉള്ളിടത്ത്  പുല്ല് വൈക്കോലായി ഉപയോഗിക്കാന്‍ പോലും സാധിക്കില്ല.  പാരമ്പര്യ കൃഷി എന്ന നിലയ്ക്കാണ് പലരും നെല്‍കൃഷി ഒഴിവാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതില്‍ ഭൂരിഭാഗം പേരും വായപ എടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടികള്‍ കര്‍ഷകരെ ആകെ തളര്‍ത്തുകയാണ്.
വന്യമൃഗ ശല്യം പ്രതിരോധിക്കാനായി ഫെന്‍സിങ് സംവിധാനം ഉണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. വൈദ്യുതവേലികള്‍ തകര്‍ത്തും ഇതിന്  മുകളിലേക്ക്  മരങ്ങള്‍ പറിച്ചിട്ടുമാണ് ആനകള്‍ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും എത്തുന്നത്.  പന്നി, കുരങ്ങ്, മയില്‍ തുടങ്ങിയവ കൂട്ടത്തോടെ കൃഷിയിടത്തില്‍ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
 

Related News

കൂടുതൽ വാർത്തകൾ »